കേരളം

കളക്ടര്‍ ഇടപെട്ടു; ഇരുപക്ഷത്തെയും പുറത്താക്കി; മാന്ദാമംഗലം പള്ളി അടച്ചു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു. 

സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ ഒന്നും ഉയരാത്ത സാഹചര്യത്തില്‍ നാലുമണിക്കകം പള്ളിയിയില്‍ നിന്നും പുറത്തിറങ്ങാന്‍ കളക്ടര്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരും പിന്‍മാറിയതോടെ ജില്ലാ ഭരണകൂടം പള്ളി അടച്ചു. 

ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 120 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ