കേരളം

കൊല്ലത്ത് പ്രേമചന്ദ്രന്‍ തന്നെയെന്ന് ആര്‍എസ്പി 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എസ്പി. കൊല്ലത്ത് പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പ്രഖ്യാപിച്ചു. യുഡിഎഫിന്റെ സീറ്റുചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആര്‍എസ്പിയുടെ പ്രഖ്യാപനം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിക്കുന്നതിനിടെയുളള ആര്‍എസ്പിയുടെ ഏകപക്ഷീയമായ നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും യുഡിഎഫില്‍ സമവായമാകുന്നതിന് മുന്‍പ് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് അടക്കമുളള മറ്റു പാര്‍ട്ടികളുടെ നേതൃത്വത്തെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 

എല്‍ഡിഎഫ് വിട്ടു യുഡിഎഫില്‍ ചേര്‍ന്ന സവിശേഷ സാഹചര്യത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മണ്ഡലമായ കൊല്ലം ആര്‍എസ്പിക്ക് വിട്ടുകൊടുക്കുകയായിരുന്നു. ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം എ ബേബിയെയാണ് അന്ന് പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!