കേരളം

തമിഴ്‌നാട്ടില്‍നിന്ന് 25 പേര്‍, ആന്ധ്രയില്‍നിന്ന് 20; ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് ആരുമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയവരുടേതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ കേരളത്തില്‍ വിലാസമുള്ള ഒരാള്‍ പോലുമില്ല. തമിഴ്‌നാട്ടില്‍നിന്ന് 25 പേരും ആന്ധ്രയില്‍നിന്ന് 20 പേരുമാണ് പട്ടികയിലുള്ളത്. നേരത്തെ വിവാദമായ ശ്രീലങ്കന്‍ സ്വദേശിയുടെ പേരും പട്ടികയില്‍ ഇല്ല.

തെലങ്കാനയില്‍നിന്ന് മൂന്നു പേരും കര്‍ണാടക, പുതുച്ചേരി, ഗോവ എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് പട്ടികയിലുള്ളത്. പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യുകയും ദര്‍ശനത്തിന് എത്തുകയും ചെയ്തവരുടെ പട്ടികയാണിത്. 

ഈ മണ്ഡലം മകര വിളക്കു കാലത്ത് പതിനാലു ലക്ഷം പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 8.2 ലക്ഷം  പേരാണ് ദര്‍ശനത്തിന് എത്തിയത്. പത്തിനും അന്‍പതിനും ഇടയ്ക്കു പ്രായമുള്ള 7564 സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 51 പേര്‍ ശബരിമലയില്‍ എത്തിയെന്നാണ് റെക്കോഡുകള്‍. ഇവര്‍ പ്രശ്‌നമൊന്നുമില്ലാതെയാണ് ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിര്‍ച്വല്‍ ക്യൂ ഉപയോഗിക്കാതെ സാധാരണ രീതിയില്‍ ദര്‍ശനം നടത്തിയവരുടെ കണക്കുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. നവംബര്‍ 16 മുതല്‍ 44 ലക്ഷം പേരാണ് ശബരിമലയില്‍ എത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം