കേരളം

51 അല്ല, അതിലേറെ പേര്‍ കയറിയിട്ടുണ്ട് ; പട്ടിക നല്‍കിയത് രേഖകള്‍ പ്രകാരമെന്ന് ഇ പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയില്‍ 51 യുവതികളല്ല, അതിലും കൂടുതല്‍ പേര്‍ പോയിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകളാണ് കോടതിയില്‍ നല്‍കിയത്. 51 അല്ല, ഒരുപാട് സ്ത്രീകള്‍ പോയിട്ടുണ്ട്. കൈവശം ഉള്ള ഉള്ള കണക്ക് വെച്ച് 51 പേരുടെ പേര് പറഞ്ഞെന്നേയുള്ളൂ. സര്‍ക്കാര് കൊടുക്കുന്നത് സര്‍ക്കാരിന്റെ കയ്യിലുള്ള റിക്കാര്‍ഡ് വെച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു. 

സുപ്രിംകോടതിയില്‍ നല്‍കിയ പട്ടിക സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക് നല്‍കിയത്. ഞങ്ങളല്ല ലിസ്റ്റ് കൊടുത്തതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

്അതേസമയം ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക നല്‍കിയത് സര്‍ക്കാരാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡല്ല പട്ടിക നല്‍കിയത്. സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുണ്ടാകും. അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ പട്ടിക നല്‍കിയതെന്നും പദ്മകുമാര്‍ ചോദിച്ചു. സെപ്തംബര്‍ 28 ന് സുപ്രിംകോടതി വിധി വന്നതിന് ശേഷം യുവതികള്‍ ശബരിമലയില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്താറില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്