കേരളം

ജെര്‍മന്‍ ഷെപ്പേഡ് നായയെ ലോറിയില്‍ കടത്തി: മോഷണം കൂടിനടുത്ത് സമയങ്ങളോളം ഇരുന്ന് നായയെ മെരുക്കിയ ശേഷം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വീടുന് മുന്നിലെ ഇരുമ്പുകൂട്ടില്‍ നിന്നും നായയെ മോഷ്ടിച്ച് ലോറിയില്‍ കടത്തി. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട രണ്ടര വയസുള്ള പെണ്‍നായയെയാണു മോഷ്ടിച്ചു കടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇടുക്കി പൊലീസ് സ്‌റ്റേഷനില്‍ കന്റീന്‍ നടത്തുന്ന പുതിയാനിക്കല്‍ സജിയുടെ നായയെയാണ് മോഷ്ടിച്ചത്. 

നായയെ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൂടിനടുത്ത് ഏറെ സമയം ചെലവഴിച്ചാണ് മോഷ്ടാവ് നായയെ മെരുക്കി കൂട്ടില്‍ നിന്നു പുറത്തിറക്കിയത്. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതും ക്യാമറയിലെ ദൃശ്യത്തില്‍ വ്യക്തമാണ്. 

സജിയുടെ വീടിനു മുന്‍വശത്തെ കൂട്ടില്‍ ഈ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെയാണു വളര്‍ത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ ആണ്‍നായയെ വീട്ടിലെ വരാന്തയിലേക്കു മാറ്റുകയാണു പതിവ്. മോഷ്ടിച്ചുകടത്തിയ നായയ്ക്ക് 25,000 രൂപ വില വരുമെന്ന് ഉടമ സജി പറഞ്ഞു. ഇടുക്കി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി