കേരളം

മാരാമണ്ണില്‍ ഇനി രാത്രിയോഗങ്ങളില്ല; സ്ത്രീകള്‍ക്കും പ്രവേശനം ഉറപ്പാക്കി സമയക്രമത്തില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാരാമണ്‍ കണ്‍വന്‍ഷനില്‍ സന്ധ്യാ യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് മാര്‍ത്തോമ്മാ സഭ. നേരത്തെ സന്ധ്യായോഗങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. എന്നാല്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാം. വെളിച്ചക്കുറവുണ്ടായിരുന്ന കാലത്ത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് രാത്രികാല യോഗങ്ങളില്‍ പുരുഷന്മാര്‍ മാത്രം പങ്കെടുത്തത്. ഇനി എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ജോസഫ് മാര്‍ത്തോമ്മാ മെത്രോപോലീത്ത പറഞ്ഞതായി സമയം മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാത്രികാല യോഗത്തിന്റെ സമയ ക്രമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. നേരത്തെ നടത്തിയിരുന്ന രാത്രികാല യോഗം വൈകിട്ട് 5 മണി മുതല്‍ 6.30 സമയത്തേക്കാണ് പുഃന ക്രമീകരിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവേചനമൊന്നുമില്ലെന്ന് ജോസഫ് മാര്‍ത്തോമ്മാ മെത്രോപോലീത്ത പറഞ്ഞു. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയിട്ടുണ്ട് മാര്‍ത്തോമ്മാ സഭ. നേരത്തും കാലത്തും എല്ലാവര്‍ക്കും വീട്ടിലെത്തുന്നതിനുവേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്നും ജോസഫ് മാര്‍ത്തോമ്മാ മെത്രോപോലീത്ത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍