കേരളം

'ഞങ്ങളുടെ ശരണംവിളി സുപ്രിംകോടതി കേട്ടു'; ശബരിമല നിരാഹാര സമരം ബിജെപി ഇന്ന് അവസാനിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തിയ്യതി ഉണ്ടാകമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ജനപങ്കാളിത്തത്തില്‍ ചരിത്രം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു സമരത്തിന്റെ ഓരോ ഘട്ടവുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സമരങ്ങളുടെ ഭാഗമായി ഒരു കോടി ഒപ്പുകള്‍ ശേഖരിച്ച് ഗവര്‍ണര്‍ക്ക് നല്‍കാന്‍ സാധിച്ചു. ശബരിമല വിഷയം ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സമരത്തിന് കഴിഞ്ഞു. സര്‍ക്കാരിന്റെ നിലപാട് എന്താണെന്നറിഞ്ഞിട്ട് സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ബഹുജന സമരത്തിന്റെ ലക്ഷ്യം ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു. അതില്‍ വിജയം കണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
 

ബിജെപി നേതാവ് കെ.സുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പി.എം വേലായുധന്‍,  വി ടി രമ എന്നിവര്‍ക്ക് പിന്നാലെ പി കെ കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു