കേരളം

ആ നിലവിളി കേട്ടു, തോട്ടത്തിലേക്ക് വലിച്ചിഴച്ച വിദ്യാര്‍ത്ഥിനിക്ക് പുതുജീവന്‍; അതിസാഹസികമായി രക്ഷിച്ചത് വഴിയാത്രക്കാരന്‍, പ്രതിയെ കീഴടക്കി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തോട്ടത്തിലേക്ക് വലിച്ചിഴച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി.സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കേട്ട അസ്വാഭാവികമായ കരച്ചിലാണ് വിദ്യാര്‍ത്ഥിനിയെ രക്ഷിക്കാന്‍ ജിംസണിന് തുണയായത്. തമിഴ്‌നാട് സ്വദേശി റബര്‍തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷപ്പെടുത്തിയത് ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫാ(42)ണ്. അറസ്റ്റിലായ മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ (38) റിമാന്‍ഡ് ചെയ്തു

ചെങ്ങളത്തു ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിടാന്‍ കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് നാടകീയ സംഭവം. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ത്ഥിനി വീട്ടിലേക്കു തനിച്ചു നടക്കുമ്പോഴാണ് പ്രതി തോട്ടത്തിലേക്കു വലിച്ചുകയറ്റിയത്. ഈ വഴി വന്ന ജിംസണ്‍ നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തി നോക്കുമ്പേഴേക്കും പ്രതി ഓടി. പിന്നാലെ ഓടി ഇയാളെ ജിംസണ്‍ കീഴടക്കി. 

നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പിച്ചു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡ് കണ്ടെടുത്തു. ഒരു നിമിഷം പോലും പാഴാക്കാതെ ജിംസണ്‍ നടത്തിയ സാഹസികശ്രമമമാണു വിദ്യാര്‍ഥിനിക്കു തുണയായത്. ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക ജിംസണെ അനുമോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്