കേരളം

ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം; അബദ്ധം തിരിച്ചറിയാതെ നേതാക്കളും

സമകാലിക മലയാളം ഡെസ്ക്


നിലമ്പൂര്‍: പ്രശസ്ത ഗായിക എസ് ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്‌ഐ സമ്മേളനം. എസ്എഫ്‌ഐ നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് മരിച്ചവരുടെ പട്ടികയില്‍ എസ് ജാനകിയുടെ പേര് ഉള്‍പ്പെട്ടത്. അനുശോചന പ്രമേയം തയ്യാറാക്കിയവരുടെ ആശ്രദ്ധയാണ് ഇത്തരമൊരു അബദ്ധം സംഭവിക്കാന്‍ ഇടയായതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം അന്തരിച്ച കലാ സാംസ്‌കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പ്രശസ്തരും അല്ലാത്തവരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ആദരാഞ്ജലി അര്‍പ്പിച്ച കൂട്ടത്തിലാണ് ജീവിച്ചിരിക്കുന്ന എസ്. ജാനകിയും മരണപ്പെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ പ്രമേയാവതരണ സമയത്ത് വേദിയില്‍ ഇരുന്ന നേതാക്കള്‍ പോലും അബദ്ധം തിരിച്ചറിഞ്ഞില്ല. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജാനകി മരിച്ചുവെന്ന തരത്തില്‍ വലിയ തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്നും, പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നും ജാനകി പ്രഖ്യാപിച്ചിരുന്നതിന് പിന്നാലെയായിരുന്നു ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 

1980 കളില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന ജാനകിയമ്മ തന്റെ വേറിട്ട ശബ്ദത്തിലൂടെ സംഗീത ലോകത്ത് മറ്റൊരു യുഗം സൃഷ്ടിക്കുകയായിരുന്നു. 17 ഭാഷകളിലായി ഏകദേശം 48,000 ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)