കേരളം

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ല; വാഹനം ഓടിച്ച ഡ്രൈവര്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലിസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. പാലക്കാടുള്ള ആയൂര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു.ബാലഭാസ്‌കര്‍ നല്‍കിയ എട്ടുലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കിയെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് പറയുന്നു.

അപകടസമടയത്ത് വാഹനമോടിച്ച അര്‍ജ്ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ ബന്ധുവാണ് അര്‍ജ്ജുന്‍. എടിഎമ്മില്‍ നിന്ന് പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം ചെറുതുരുത്തി സ്റ്റേഷനുകളില്‍ അര്‍ജ്ജുനെതിരെയുള്ള കേസുകള്‍

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് പിതാവ് സികെ ഉണ്ണ്ി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു