കേരളം

മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയിലേക്ക് പണം അയച്ചവര്‍ ആരൊക്കെ; വിവരങ്ങള്‍ ആരാഞ്ഞ് കെപി ശശികല

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമായിരുന്നു 'ശതം സമര്‍പ്പയാമി' എന്ന പേരിലുള്ള സംഭാവന പിരിവ്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായി രംഗത്തെത്തി. ശതം സമര്‍പ്പയാമിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയുടെ അക്കൗണ്ട് നമ്പര്‍ പ്രചരിപ്പിച്ചാണ് ചിലര്‍ട്രോള്‍ ഇറക്കിയത്. ഇതില്‍പ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എ്ത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ശബരിമല കര്‍മ്മസമിതിയുടേതെന്നു കരുതി മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ വിവരം പോസ്റ്റ് ചെയ്യുമോ എന്ന പുതിയ പോസ്റ്റുമായി രംഗത്തുവന്നിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ തെറ്റായ പ്രചാരണം വഴി ഫണ്ട് സ്വരൂപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ശതം സമര്‍പ്പയാമി' സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം, പക്ഷേ ചില ഛിദ്ര ശക്തികള്‍ ഈ ക്യാമ്പയിനിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അയ്യപ്പ ഭക്തരുടെ മനസില്‍ സംശയം ജനിപ്പിക്കാന്‍ കര്‍മ്മസമിതിയുടെ account Number എഡിറ്റ് ചെയ്ത് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു, ഓര്‍ക്കുക കര്‍മ്മസമിതിയുടെ Bank Account ധനലക്ഷ്മി ബാങ്കില്‍ ആണ്, അതേ പോലെ തന്നെ സംശയം ഉള്ളവര്‍ കര്‍മ്മസമിതിയുടെ facebook Page നോക്കിയാല്‍ യഥാര്‍ത്ഥ അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും അവിടെ നിന്നു കിട്ടുന്നതും ആണെന്ന് കെപി ശശികല ഫെയ്‌സ്ബുക്കില്‍ ലൈവായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശതം സമര്‍പ്പയാമി നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും കമ്മികളുടെ പ്രചരണത്തെ അതിജീവിക്കണമെന്നും കെപി ശശികല ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം