കേരളം

ഖനനം നിര്‍ത്തില്ല; സമരം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം തുടരുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. അവിടുത്തെ നിവാസികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. സമരത്തിന്റെ അടിസ്ഥാനത്തില്‍ മൈനിങ് നിര്‍ത്തിവെക്കാനാവില്ലെന്നും കേരളത്തിലെ നമ്പര്‍ വണ്‍ കമ്പനിയാണ് കെഎംഎംഎല്‍ എന്നും  ജയാരാജന്‍ പറഞ്ഞു. 

കരിമണല്‍ സംഭരിച്ച് നമുക്ക് കോടികള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഉത്പന്നമാണ്. അത് ഉുപയോഗിക്കാന്‍ പാടില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. അങ്ങനെ പറഞ്ഞില്‍ അത് കേരളത്തോട് കാണിക്കുന്ന ക്രൂരതയായിരിക്കും. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെയാണ് ഖനനം നടക്കുന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ ഭരണം തൊട്ടെ ഖനനം നടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

ആലപ്പാട്ടെ തൊഴിലാളികള്‍ ഖനനം നടത്തണമെന്നാവശ്യമാണ് മുന്നോട്ട് വെക്കുന്നത്. തൊഴിലാളികള്‍ക്കോ നാട്ടുകാര്‍ക്കോ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. വിദഗ്ദരെ വെച്ച് ശാസ്ത്രീയമായി പരിശോധന നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നായിരുന്നു സര്‍ക്കാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിള്‍ റിപ്പോര്‍ട്ടുവരുന്നത് വരെ സീ വാഷിങ് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. ആദ്യം അംഗീകരിച്ച സമരസമിതി പ്രവര്‍ത്തകര്‍ ഒരു സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ ഉപദേശത്തില്‍ തീരുമാനം മാറ്റുകയായിരുന്നു- ജയരാജന്‍ പറഞ്ഞു. 

സമരസമിതി പ്രവര്‍ത്തകര്‍ ഇതുവരെ ഇതുവരെ സര്‍ക്കാരിന് ഒരു നിവേദനം പോലും നല്‍കിയിട്ടില്ല. ചര്‍ച്ച കഴിഞ്ഞപ്പോഴാണ് മെമ്മോറാണ്ടം തന്നത്. സമരക്കാരെ ആരും അറിയുന്നവരല്ലെന്നും ജയരാജന്‍ പറഞ്ഞു. സമരക്കാര്‍ മുന്നോട്ട് വെക്കുന്ന കാര്യത്തില്‍ വസ്തുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കാന്‍ വ്യവസായ വകുപ്പ് സന്നദ്ധമാണ്. അതുകൊണ്ട് എത്രയും പെട്ടന്ന സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നതാണ് നല്ലെതെന്നും ജയരാജന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ