കേരളം

കണ്ണഞ്ചിക്കുന്ന ഹെഡ് ലൈറ്റ് മാറ്റിയില്ലെങ്കില്‍ പിടിവീഴും; പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: തീവ്രപ്രകാശം പുറത്ത് വിടുന്ന ലൈറ്റുകള്‍ വാഹനങ്ങളില്‍ നിന്നും ഈ മാസം തന്നെ നീക്കം ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ജനുവരി 31 നകം നീക്കം ഇത്തരം ലൈറ്റുകള്‍ നീക്കം ചെയ്യാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് പെര്‍മിറ്റും, ലൈസന്‍സും റദ്ദാക്കാനാണ് തീരുമാനം.

അനധികൃതമായി സ്ഥാപിക്കുന്ന ഇത്തരം ലൈറ്റുകളിലെ പ്രകാശം എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നത് കാരണമുള്ള അപകടങ്ങള്‍ പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നടപടി. അമിതമായ വെളിച്ചം ഡ്രൈവറുടെ കണ്ണിലെത്തുന്നതോടെ കുറച്ച് സെക്കന്റുകള്‍ കാഴ്ചയില്ലാത്ത അവസ്ഥ ഉണ്ടാവുന്നതായും ഇത് കൂട്ടിയിടിക്ക് കാരണമാവുകയും ചെയ്യാറുണ്ട്. 

 എച്ച്‌ഐഡി ലൈറ്റുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ എല്ലാ ജില്ലകളിലുമുള്ള ആര്‍ടിഒമാര്‍ക്കും ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളിലെ ബഹുവര്‍ണ്ണ എല്‍ഇഡി ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. യാത്രക്കാരുടെ ആരോഗ്യത്തിന് ഇത്തരം വെളിച്ചങ്ങള്‍ ഹാനികരമായതിനാലാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി