കേരളം

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് മോഷണശ്രമം: പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഹരിപ്പാട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാറ്റ വടക്ക് മുല്ലശ്ശേരില്‍ വീട്ടില്‍ ശൈലേഷ് (35)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ആഗസ്റ്റ് 12ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതി കണ്ണൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍ പറമ്പില്‍ ബദറുദ്ദീന്റെ വീട്ടില്‍ കയറി മോഷണ ശ്രമത്തിനിടെ ബദറുദ്ദീന്റെ ഭാര്യ ഷഹീറ(34)യെയാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം കണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കരുവാറ്റ ഭാഗത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂട്ടുപ്രതി സുജിത്ത് നേരത്തേ പൊലീസ് പിടിയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്