കേരളം

ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ് നൽകുന്നു; പുതിയ പരിഷ്കാരവുമായി കെഎസ്ആർടിസി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ് നൽകാൻ തീരുമാനം. ഇതിന്റെ ഭാഗമായി പത്താം ക്ലാസ് പാസായ ഡ്രൈവർമാർക്കെല്ലാം കണ്ടക്ടർ ലൈസൻസ് ലഭ്യമാക്കാൻ നടപടി തുടങ്ങി. കണ്ടക്ടർ ക്ഷാമം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് കോർപറേഷൻ നടപടിയാരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളിലേത് പോലും ഡ്രൈവർ കം കണ്ടക്ടർ  (ഡ്രൈവറും കണ്ടക്ടറും ഒരാൾ ) എന്ന സ്ഥിതി കെഎസ്ആർടിസിയിലും കൊണ്ടുവരാനാണ് നീക്കം. 

വാഹന അപകടങ്ങളെ തുടർന്നും മറ്റും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ട് ആറ് മാസത്തേക്കു വാഹനം ഓടിക്കാനാകാതെ പുറത്തുപോകുന്ന ഡ്രൈവർമാർക്ക് ഇനി കണ്ടക്ടറായി ജോലി ചെയ്യാനും ഇത് അവസരമൊരുക്കും.

ഒരു മാസത്തേക്ക് ഈ ലൈസൻസ് നൽകാൻ കെഎസ്ആർടിസി എംഡിക്ക് അധികാരമുണ്ട്. അതുകഴിഞ്ഞാൽ മോട്ടോർ വാഹന വകുപ്പിൽ അപേക്ഷിച്ച് അത് വഴി ലഭ്യമാക്കാം. 4000 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടി വന്നപ്പോഴുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ്  തിടുക്കപ്പെട്ട് ഈ നടപടിയിലേക്ക് പോകേണ്ടിവന്നതെന്നും എല്ലാം ഡ്രൈവർമാർക്കും കണ്ടക്ടർ പരിശീലനം നൽകുന്ന ജോലി നടക്കുകയാണെന്നും എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്