കേരളം

തൂങ്ങിമരിച്ച നിലയില്‍ മകന്റെ മൃതദേഹം അയല്‍വീട്ടില്‍; ദുരൂഹത ആരോപിച്ച് അമ്മ, അന്വേഷണം ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്തൊന്‍പതുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ രംഗത്ത്. മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പൊലീസിനെ സമീപിച്ചു. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ സ്വദേശി അഖില്‍ ജിത്തിനെ ഡിസംബര്‍ ഒന്നിനാണ് വീടിന് സമീപമുള്ള ആള്‍പ്പത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നാണ് അമ്മ രാധയുടെ ആരോപണം. 

മകന് ശത്രുകളില്ലെന്നും എന്നാല്‍ ആത്മഹത്യ ചെയ്യാനും മാത്രമുള്ള പ്രശ്‌നങ്ങള്‍ മകന്റെ ജീവിതത്തിലില്ലെന്നുമാണ് അമ്മ പറയുന്നത്. സംഭവത്തില്‍ പങ്കുള്ള മകന്റെ കൂട്ടുകാരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് രാധയുടെ ആരോപണം. 


എവിടെ നിന്ന് അഖിലിന് കയറ് കിട്ടിയെന്ന് പൊലീസിന് അന്വേഷിച്ചില്ല. മകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം ആള്‍സഞ്ചാരമുള്ള സ്ഥലമാണെന്നും അതുകൊണ്ട് തന്നെ ഇവിടെ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെന്നുമാണ് ഇവര്‍ പറയുന്നത്.മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്നും ആരോപിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, ഡിജിപി, ചെങ്ങന്നൂര്‍ എംഎല്‍എ, ആലപ്പുഴ െ്രെകംബ്രാഞ്ച്  എസ്പി, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്ക് രാധ പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി