കേരളം

ശബരിമലയിലെ യുവതീപ്രവേശനം സര്‍ക്കാരിന്റെ അറിവോടെ ; പമ്പ മുതല്‍ സന്നിധാനം വരെ മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്ന് സത്യവാങ്മൂലം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സത്യവാങ്മൂലം. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ കനകദുര്‍ഗ്ഗയെയും ബിന്ദുവിനെയും മഫ്തിയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിച്ചിരുന്നതായും പത്തനംതിട്ട എസ് പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

യുവതികളുടെ സുരക്ഷാര്‍ത്ഥമാണ് മഫ്തിയില്‍ പൊലീസ് സഞ്ചരിച്ചതെന്നും പ്രതിഷേധം ഭയന്നാണ് വിഐപി ഗേറ്റിലൂടെ പ്രവേശിപ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപക പ്രതിഷേധമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ മാര്‍ഗം സ്വീകരിച്ചത്. 

എന്നാല്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സന്നിധാനത്തെത്താതിരുന്നത് ഔദ്യോഗിക തിരക്കുകള്‍ കാരണമാണെന്നും എസ് പി സത്യവാങ് മൂലത്തില്‍ പറയുന്നു. തിരുവാഭരണഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായിരുന്നു. ഇതാണ് നിരീക്ഷക സമിതിയെ നേരില്‍ കാണാതിരുന്നതിന് കാരണമെന്നും എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ