കേരളം

'എടോ ചങ്ങായ്, ആ വഴീല്‍ പോകല്ലേ പൊലീസ് പിടിക്കുമെന്ന്‌' ഫേസ്ബുക്കില്‍ ; ലൈവ് കഴിഞ്ഞതും യുവാവിനെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍ : റോഡില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നുണ്ട്, ആ വഴിയേ പോയാല്‍ പിടിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കരുളായി പള്ളിപ്പടി സ്വദേശി ഫായിസാ(27) ണ് അറസ്റ്റിലായത്. 

പ്രദേശത്ത് നടന്ന അടിപിടക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ കണ്ടതോടെയാണ് വാഹന പരിശോധനാ സംഘമാണെന്ന് യുവാവ് തെറ്റിദ്ധരിച്ചത്. ഇതോടെ അടുത്തുള്ള കെട്ടിടത്തില്‍ കയറി നിന്ന് യുവാവ് എസ്‌ഐയും സംഘവും റോഡില്‍ നില്‍ക്കുന്നതിന്റെ ഫേസ്ബുക്ക് ലൈവ് നല്‍കിത്തുടങ്ങി. 

ലൈവില്‍ പൊലീസിനെതിരെ അസഭ്യ കമന്റുകള്‍ നിറഞ്ഞതോടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു