കേരളം

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് പിടിയിലായത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് വിവരം.

കൊടുങ്ങല്ലൂരില്‍നിന്നാണ് സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സരോവറാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇന്നു രാവിലെയാണ് പ്രിയനന്ദനനു നേരെ ആക്രമണമുണ്ടായത്. വീടിനു സമീപം വച്ച് പ്രിയനനന്ദനനെ കൈയേറ്റം ചെയ്യുകയും ദേഹത്ത് ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. 

തനിക്കു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. കണ്ടാല്‍ അറിയുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നുമാണ് പ്രിയനനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. 

എല്ലാ ദിവസവും താന്‍ രാവിലെ കവലയിലേക്ക് ഇറങ്ങാറുണ്ട്. ഏഴരയോടെയാണ് പതിവായി ഇറങ്ങുന്നത്. ഇന്ന് ഒന്‍പതു മണിയായി. ഈ സമയമത്രയും ബക്കറ്റില്‍ ചാണക വെള്ളവും വച്ച് ഇവര്‍ കാത്തിരിക്കുകയായിരുന്നെന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ നടത്തിയെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.

നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണം. ആളുകള്‍ കൂടിയപ്പോള്‍ അവര്‍ ഓടിപ്പോയി.

ഏതു സമയവും പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ തനിക്കാവില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടുപോവും. തൃശൂരില്‍ കാലുകുത്തിക്കില്ല, സാഹിത്യ അക്കാദമിയില്‍ കടത്തില്ല എന്നൊക്ക നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതൊന്നും കാര്യമാക്കിയില്ല. താന്‍ അക്കാദമി ഉള്‍പ്പെടെ എല്ലായിടത്തും പോവാറുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ഭാഷ മോശമെന്നു കണ്ടാണ് പിന്‍വലിച്ചത്. ദൈവങ്ങളെ അധിക്ഷേപിച്ചെന്നു സ്വയം വിലയിരുത്തുന്നില്ല. സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന വിമര്‍ശനമായിരുന്നു തന്റേത്. അതു കൊലക്കുറ്റമൊന്നുമല്ല. തനിക്കെതിരെ പ്രകടനം നടത്തിയവര്‍ ഉപയോഗിച്ച ഭാഷ അതിനേക്കാള്‍ മോശമായിരുന്നുവെന്ന് പ്രിയനനന്ദന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും