കേരളം

മുനമ്പം അനധികൃത കുടിയേറ്റം: അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുനമ്പത്തെ അനധികൃത കുടിയേറ്റക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ സ്വദേശി അനില്‍ കുമാര്‍, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരെയാണ് പറവൂര്‍ ഫസ്റ്റ്ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ ആലുവ സബ് ജയിലിലേക്ക് മാറ്റി. 

അനധികൃത കുടിയേറ്റം, ഗൂഢാലോചന, എമിഗ്രേഷന്‍ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബോട്ട് അനില്‍കുമാറിന്റെ  പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവത്തിന് പിന്നില്‍ എല്‍ടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'