കേരളം

പ്രധാനമന്ത്രി നാളെ കേരളത്തില്‍ ; കൊച്ചിയിലും തൃശ്ശൂരും പരിപാടികള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനത്തെത്തും. കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ 1.55-ന്‌ പ്രധാനമന്ത്രി എത്തും. അവിടെ നിന്നും ഹെലികോപ്ടറിൽ രാജ​ഗിരി ​കോളെജ് മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി  ബിപിസിഎല്ലിന്റെ ഇന്റ​ഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലക്സ് രാജ്യത്തിന് സമർപ്പിക്കും. 

തൃശ്ശൂരിൽ  നടക്കുന്ന യുവമോർച്ചാ സമ്മേളനത്തിൽ മോദ പങ്കെടുക്കുന്ന അദ്ദേഹം 5 മണിക്ക് യാത്ര തിരിക്കും. 5.50 ന് നാവികസേനാ വിമാനത്താവളത്തിൽ നിന്നാണ് ഡൽഹിയിലേക്ക് മടങ്ങുന്നത്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെങ്കിലും രാഷ്ട്രീയ യോ​ഗങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍