കേരളം

സ്ഥാനാര്‍ഥിയാക്കാമെന്ന ബിജെപി ക്ഷണം നിരസിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍; വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന ബിജെപി വാഗ്ദാനം നിരസിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും ദേവസ്വംബോര്‍ഡ് പ്രസിഡന്റിമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍.  കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും മത്സരിക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ഏതിലെങ്കിലും മത്സരിക്കുവാനായിരുന്നു ബിജെപിയുടെ ക്ഷണം. ബിജെപിയിലേക്ക് വോട്ട് ചോരുന്ന പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം എന്നും ബിജെപിയുടെ ക്ഷണം നിരസിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

ശബരിമലയിലെ യുവതി പ്രവേശന വിധിയെ എതിര്‍ത്തുള്ള നിലപാടുകളും, പ്രക്ഷോഭങ്ങളിലെ പങ്കാളിത്തവുമാണ് പ്രയാറിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുവാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പ്രയാര്‍ പറഞ്ഞിരുന്നു. ബിജെപി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം