കേരളം

യന്ത്രത്തകരാര്‍ ; മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : യന്ത്രത്തകരാറിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനം തിരിച്ചിറക്കി. കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പുറപ്പെട്ട നാവികസേന വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനാണ് കൊച്ചിയിലേക്ക് തിരിച്ചത്. 

12.15 ന് വിമാനം പുറപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറിയിരിക്കുകയും ചെയ്തു. എന്നാല്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം പുറപ്പെടാനായില്ല. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിപങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ല. 

വിമാനം തകരാറായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വരാനായി കൊച്ചിയില്‍ നിന്നും പകരം വിമാനം ഒന്നരയോടെ കണ്ണൂരിലെത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ മുഖ്യമന്ത്രിക്ക് എത്തിച്ചേരാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'