കേരളം

വാവ സുരേഷിനെ പദ്മ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്തിരുന്നു, പരിഗണിക്കാത്തതില്‍ ഖേദമുണ്ടെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിനെ  പദ്മ പുരസ്‌കാരത്തിനായി താന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന് ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ഇതു തള്ളിയതില്‍ ഖേദമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. 

സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് പലപ്പോഴും വാവ സുരേഷ് പാമ്പുകളെ പിടിക്കുന്നതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു. തന്റെ മണ്ഡലത്തിലെ മറ്റ് പദ്മ ജേതാക്കളെ അഭിനന്ദിക്കുന്നതിനൊപ്പം വാവ സുരേഷിന്റെ നാമനിര്‍ദേശം തള്ളിപ്പോയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി