കേരളം

'മോദിയുടെ മനസ്സ് ഇപ്പോഴും പഴയ കാക്കി നിക്കറിൽ ഉല്ലസിക്കുന്നു' ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ​പ​ഴ​യ കാ​ക്കി നി​ക്ക​റി​ലാ​ണ് ആ ​മ​ന​സ്സ്​ ഉ​ല്ല​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മോ​ദി​ക്ക് ഇ​പ്പോ​ഴും സം​ഘ്​​പ​രി​വാ​ർ പ്ര​ചാ​ര​കന്റെ മ​ന​സ്സാ​ണ്. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ഭ​ര​ണ​ഘ​ട​ന പ​ദ​വി​യോ​ട് തെ​ല്ലെ​ങ്കി​ലും മാ​ന്യ​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ  ശ​ബ​രി​മ​ല​യി​ൽ സം​ഘ്​​പ​രി​വാ​റു​കാ​ർ ന​ട​ത്തി​യ കോ​പ്രാ​യ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം കാ​ണി​ക്ക​ണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. .

ബാ​ങ്ക്​ എംപ്ലോയീ​സ്​ അ​സോ​സി​യേ​ഷ​ൻ ഓഫ്​ ഇ​ന്ത്യ(​ബെ​ഫി) ദേ​ശീ​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന് ബാ​ധ്യ​ത​യു​ണ്ട്.  ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ൾ അ​ഴി​ച്ചു​വി​ട്ട ആ​ക്ര​മ​ണ​മാ​ണ്​ കേ​ര​ളീ​യ സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ച​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. 

വ​സ്​​തു​താ വി​രു​ദ്ധ​മാ​യ കാ​ര്യം പ്ര​ച​രി​പ്പി​ച്ച്​ ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കാ​നാ​ണ്​  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണനും ആരോപിച്ചു. ​ കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ത്തി​നെ​തി​രാ​യ സം​ഘ​ടി​ത ആ​ക്ര​മ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ക്കാ​നാ​ണ്​ മോ​ദി​ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ​പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട്​ ഇ​റ​ക്കു​ന്ന​ത്​ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും കോടിയേരി പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി