കേരളം

നിലപാടില്‍ ഉറച്ച് സിപിഎം; ചൈത്ര തെരേസ നടപടി നേരിട്ടേക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തി വിവാദത്തിലായ ഡിസിപി ചൈത്ര തെരേസ ജോണ്‍ നടപടി നേരിട്ടേക്കും. നടപടി എടുക്കണമെന്ന ആവശ്യത്തില്‍ സിപിഎം ഉറച്ചു നിന്നതോടെയാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നത്. വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇന്ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. 

മുഖ്യമന്ത്രിയായിരിക്കും അന്തിമതീരുമാനം എടുക്കുക. സിപിഎം ആവശ്യം ശക്തമാണെങ്കിലും ചൈത്രയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്. ചെത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. അതിനാല്‍ തീരുമാനം പൂര്‍ണമായും സര്‍ക്കാരിന്റേതായിരിക്കും. 

അതിനിടെ എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരേ സിപിഎമ്മില്‍ അതൃപ്തി ശക്തമാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ശുപാര്‍ശകളൊന്നുമില്ലാത്ത റിപ്പോര്‍ട്ടിന്റെ മേല്‍ അച്ചടക്ക നടപടിയെത്താല്‍ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാര്‍ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു