കേരളം

ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികള്‍ ; സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്എസ് ; മറുപടിയുമായി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നത്. പ്രധാനമന്ത്രിക്ക് കോടതി വിധി പാലിക്കാന്‍ ബാധ്യതയില്ലേയെന്ന് പിണറായി ചോദിച്ചു.

നിലയ്ക്കലിലെയും സന്നിധാനത്തുമുണ്ടായ അക്രമങ്ങള്‍ നരേന്ദ്രമോദിയുടെ അനുയായികളാണ് ചെയ്തത്. അക്രമങ്ങളെ അപലപിക്കാതെ കേരളത്തെ അപമാനിക്കുകയാണ് മോദി ചെയ്തത്. 

സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്എസാണ്. പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തില്‍ വന്ന് പ്രധാനമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു.  

കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയെപ്പറ്റി പറയാന്‍ പാടില്ലാത്തതാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. പരിഭാഷപ്പെടുത്തിയ വിഡി സതീശനെങ്കിലും തിരുത്താമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റുകാർ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് തൃശൂരിൽ യുവമോർച്ച സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്‌കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാർ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യു.ഡി.എഫും ഇക്കാര്യത്തിൽ മോശമല്ലെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി