കേരളം

ബള്‍ബുകള്‍ക്കു പകരം എല്‍ഇഡി നല്‍കും; വില ഗഡുക്കളായി ബില്ലിനൊപ്പമെന്ന് ബജറ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി നല്‍കുന്നതിന് കെഎസ്ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 60 വാട്ടിന്റെ ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം ഒന്‍പതു വാട്ടിന്റെ എല്‍ഇഡി ബള്‍ബുകളിലേക്കു മാറാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സിഎഫ്എല്‍ ബള്‍ബുകളും ഇത്തരത്തില്‍ മാറ്റിനല്‍കും.

ബള്‍ബുകള്‍ക്കു പകരം എല്‍ഇഡി നല്‍കുന്നതിന് കെഎസ്ഇബി അപ്പോള്‍ തന്നെ പണം ഈടാക്കില്ല. എല്‍ഇഡിയുടെ വില ബില്ലിനൊപ്പം ഭാഗികമായാണ് ഈടാക്കുക. കെഎസ്ഇബിക്കു എല്‍ഡിഇ ബള്‍ബുകള്‍ വാങ്ങുന്നതിന് കിഫ്ബി സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍