കേരളം

കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ പിണറായിയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ : വിമര്‍ശനവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ വിചാരണ കേരളത്തിന് പുറത്ത് നടത്തണമെന്ന് ബിജെപി. സംഭവത്തില്‍ സിപിഎമ്മിന്‍രെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അടക്കം പുറത്തുവരണം. ഇതിന് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ പിണറായിയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.  നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് ബിജെപി വക്താവിന്റെ പ്രതികരണം.

കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ സാബു, പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്