കേരളം

പ്രേമചന്ദ്രന്‍ കൈ നനയാതെ മീന്‍ പിടിക്കുന്നു ; വിശ്വാസ സംരക്ഷണത്തിന് രഥയാത്രയുമായി ശബരിമല കര്‍മ്മസമിതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ബില്‍ കൈ നനയാതെ മീന്‍ പിടിക്കാനുള്ള ശ്രമമെന്ന് ശബരിമല കര്‍മസമിതി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനും കര്‍മസമിതി യോഗത്തില്‍ തീരുമാനമെടുത്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന നടപടിയുണ്ടായാല്‍ പ്രക്ഷോഭം നടത്തും.

വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും കര്‍മസമിതി യോഗത്തില്‍ തീരുമാനിച്ചു. എല്ലാ ജില്ലകളും കടന്ന്, പത്തനംതിട്ടയില്‍ സമാപിക്കുന്ന തരത്തില്‍ രഥയാത്ര നടത്താനും തീരുമാനിച്ചതായി കര്‍മസമിതി സംസ്ഥാന സമിതി അംഗം കെ ഹരിദാസ് പറഞ്ഞു. സുപ്രിംകോടതി വിധിയെ മറ്റുള്ളവര്‍ കേവലം ശബരിമല ക്ഷേത്ര പ്രശ്‌നം മാത്രമായാണ് കാണുന്നത്. ശബരിമല വിഷയത്തിലെ വിധിയില്‍ പറയുന്ന കാര്യങ്ങള്‍ ശബരിമല മാത്രമല്ല, രാജ്യത്തെ മറ്റെല്ലാ ക്ഷേത്രങ്ങളെയും ബാധിക്കുന്നതാണെന്ന് കര്‍മ സമിതി നേതാവ് പറഞ്ഞു. 

അതിനാല്‍ ഈ വിധി അസ്ഥിരപ്പെടുത്തണമെന്നാണ് ശബരിമല കര്‍മ സമിതിയുടെ നിലപാട്. വിശ്വാസ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകണം. ഇതിനായി എല്ലാ നിയമജ്ഞരുമായി ചര്‍ച്ച ചെയ്ത് കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും കര്‍മസമിതി അറിയിച്ചു. ശബരിമല നിയമനിര്‍മാണം ഇനിയും താമസിച്ചാല്‍ ശബരിമല കര്‍മ്മസമിതി നടത്തിയ സമരങ്ങള്‍ പാഴ് വേലയാകുമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.  

ശബരിമലയില്‍ പ്രത്യക്ഷസമരത്തില്‍ നിന്നും മൂന്നുമാസമായി മാറിനില്‍ക്കുയാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണതിന് തുല്യമാണ്. മൂന്നുമാസമായി സമരത്തില്‍ നിന്നും മാറി നിന്നത് ശരിയായില്ല. പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകള്‍ വന്നത് തുടര്‍സമരങ്ങള്‍ക്ക് തടസ്സമായെന്നും ശബരിമല കര്‍മ്മസമിതി കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും