കേരളം

ബന്ദിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; പിരിവ് നല്‍കാത്തതിന്റെ പക തീര്‍ത്തതെന്ന് ഉടമ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയെന്ന് പരാതി. റെയില്‍വേ സ്‌റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ച് സ്ഥാപനമുടമരംഗത്തെത്തി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരല്ലെന്നാണ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. 

കൊല്ലം  റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്വകാര്യ കോച്ചിങ് സെന്ററിന് നേരേയാണ് ആക്രമണമുണ്ടായത്. സ്ഥാപനത്തിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമില്ലാതെ ക്ലാസ് മുറി അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പിരിവ് നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് സ്ഥാപനയുടമ ആരോപിച്ചു.

കണ്ടാലറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതിക്രമത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു