കേരളം

ഗുരുതര കേസുകളിലൊഴികെ രാത്രി കസ്റ്റഡി വേണ്ട ; വാഹനം നിര്‍ത്താതെ പോകുന്നവരുടെ പിന്നാലെ പോകേണ്ട ; പൊലീസിന് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജനക്കൂട്ടം പിടിച്ചുനല്‍കുന്ന പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകരുതെന്ന് പൊലീസുകാര്‍ക്ക് നിര്‍ദേശം. വൈദ്യപരിശോധന നടത്തി ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ സ്റ്റേഷനിലേക്ക് കൊണ്ടുപോകാവൂ. ഇതുസംബന്ധിച്ച ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദേശം സ്‌റ്റേഷനുകളില്‍ ലഭിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണത്തെത്തുടര്‍ന്നാണ് നടപടി. 

സ്റ്റേഷന്‍ ലോക്കപ്പിലുള്ള പ്രതികളുടെ വിവരങ്ങള്‍ ഉടന്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കണം. അതീവ ഗുരുതര കേസുകളിലൊഴികെ രാത്രികാല കസ്റ്റഡി ഒഴിവാക്കണം. മദ്യപിച്ച് ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലും മറ്റും ഉത്തരവാദികളെ നേരെ ആശുപത്രികളിലേക്ക് കൊണ്ടുപോകണം. അടിപിടി കേസുകളില്‍ പ്രതികളെ രാത്രി കസ്റ്റഡിയില്‍ എടുക്കേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാത്രി കഴിയുന്നതും പൊലീസ് ലോക്കപ്പ് ഒഴിച്ചിടാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍, പിന്തുടര്‍ന്ന് പിടികൂടേണ്ടെന്നും സുരക്ഷിത നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്