കേരളം

ശബരിമലയില്‍ ശരണം വിളിക്കുന്നതിനെതിരായി റിപ്പോര്‍ട്ട് കൊടുത്തെന്ന് പ്രചാരണം; വസ്തുത വിരുദ്ധമെന്ന് വനം വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ ശരണം വിളിക്കുന്നതിനെതിരായി റിപ്പോര്‍ട്ട് കൊടുത്തെന്നതു വ്യാജ വാര്‍ത്തയാണെന്ന് വനംവകുപ്പ്.  ശബരിമല തീര്‍ത്ഥാടനത്തില്‍ ഭക്തന്മാര്‍ ശരണം വിളിക്കുന്നത് അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നതിനാല്‍ അതിനെതിരായി വനം വകുപ്പ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയതായി ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്നത് വസ്തുത വിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. 

വനം വകുപ്പോ മന്ത്രിയോ അങ്ങനെ ഒരു റിപ്പോര്‍ട്ടും കൊടുത്തിട്ടില്ല. ഈ വാര്‍ത്തയുടെ ഉറവിടം എന്താണെന്നു മനസിലാകുന്നില്ല. ഭക്തന്മാരുടെ വികാരം സര്‍ക്കാരിനെതിരെ തിരിച്ചു വിടാനുള്ള ചില നിക്ഷിപ്ത താല്പര്യക്കാരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍.അതില്‍ വഞ്ചിതരാകരുതെന്നു അഭ്യര്‍ത്ഥിക്കുന്നു- വനം മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)