കേരളം

350 രൂപയ്ക്ക് പെട്രോള്‍ അടിച്ചു; ഇന്ധനം വരാതെ മീറ്റര്‍ ഓടിച്ചു; അമ്പരിപ്പിച്ച് തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെട്രോളിന്റെ വില വര്‍ധനവ് തന്നെ സാധാരണക്കാരന് താങ്ങാനാവുന്നില്ല. അതിനിടെ ഉപഭോക്താവിനെ പെട്രോള്‍ പമ്പ് ജീവനക്കാരും പറ്റാക്കാന്‍ തുടങ്ങിയാല്‍ എന്താവും അവസ്ഥ. കോതമംഗലത്തെ പെട്രോള്‍ പമ്പില്‍ നിന്നും 350 രൂപയ്ക്ക് പെട്രോള്‍ വാങ്ങിയപ്പോള്‍ 50 രൂപയുടെ എണ്ണ ജീവനക്കാരന്‍ വെട്ടിച്ചു. പെട്രോള്‍ പമ്പില്‍ നടക്കുന്ന അമ്പരപ്പിക്കുന്ന തട്ടിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ചെയ്തത് തെറ്റാണെന്നും മാപ്പു നല്‍കണമെന്നും ജീവനക്കാര്‍ കയ്യോടെ പിടിച്ച യുവാക്കളോട് അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാം.
കോതമംഗലത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് ഈ തട്ടിപ്പിന്റെ വേറിട്ട വിഡിയോ. എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഇത്തരത്തില്‍ വെട്ടിപ്പ് നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷമാണ് ഉയരുന്നത്. 

ദിനം പ്രതി എണ്ണ വില കൂട്ടുന്ന പെട്രോള്‍ കമ്പനിയുടെ നടപടികള്‍ കൊണ്ട് ജനം പൊറുതി മുട്ടുമ്പോഴാണ് പമ്പ് ജീവനക്കാരുടെ വക പുത്തന്‍ തട്ടിപ്പ്. പെട്രോള്‍ വരാതെ മീറ്റര്‍ ഓടിക്കുന്ന തട്ടിപ്പാണ് ഈ ജീവനക്കാരന്‍ നടത്തിയതെന്നും ഇയാള്‍ തുറന്നു പറയുന്നു.  വിഡിയോ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍