കേരളം

ഞാന്‍ ഉമ്മന്‍ ചാണ്ടിയുടെ ആരാധകന്‍, നന്മയുളള ആളാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താന്‍ ഉമ്മന്‍ ചാണ്ടിയുടെ ആരാധകനാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ശ്രേഷ്ഠഭാഷാപുരസ്‌കാരം നേടിയ ഡോ വി ആര്‍ പ്രബോധചന്ദ്രന്‍ നായരെ ആദരിക്കാനായി ഇന്ദിരാഭവന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കള്‍ സ്വകാര്യസംഭാഷണത്തില്‍ പോലും ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാന്‍ താന്‍ എതിര്‍ക്കാറുണ്ടെന്ന് അടൂര്‍ പറഞ്ഞു. എതിര്‍ക്കുമ്പോള്‍ പലരും ചോദിക്കാറുണ്ട്, നിങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണോ എന്ന്. ആളുകളിലെ നന്മ തിരിച്ചറിയാന്‍ കഴിയണം. തനിക്കെന്തെങ്കിലും ചെയ്തു തരണമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ ഒരിക്കലും സമീപിച്ചിട്ടില്ല. അതുകൊണ്ട് നല്ല വാക്കുകള്‍ ഉപകാരസ്മരണയായി കണക്കാക്കേണ്ടതില്ല.

ഇത്രയും കാലം സിനിമയെടുത്തിട്ടും ഒരിക്കല്‍ പോലും ശീര്‍ഷകങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലിഷ് ഉപയോഗിച്ചിട്ടില്ല. ചിലര്‍ക്ക് മലയാളവും ഇംഗ്ലിഷുമുണ്ടെങ്കിലേ സിനിമയാകൂ എന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ ഭാഷാഭ്രാന്തന്മാരല്ല, പകരം ഭാഷാ സ്‌നേഹികളാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രേഷ്ഠഭാഷാപദവിക്കായി ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വലിയൊരു ലോബിയുണ്ടായിരുന്നു. പല എതിര്‍പ്പുകളെയും മറികടന്നാണ് നേട്ടം സ്വന്തമാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ