കേരളം

അധ്യാപകനെ ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കിളിമാനൂര്‍; വിരമിച്ച പ്രധാനഅധ്യാപകനെ ലാത്തികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ എസ്‌ഐ ബി.ജെ അരുണാണ് സസ്‌പെന്‍ഷനിലായത്. അധ്യാപകനായ വിജയകുമാറാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കിളിമാനൂര്‍ ചൂട്ടയില്‍ വച്ച് വീട്ടിലേക്ക് പോകാന്‍ ഓട്ടോ കാത്ത് നിന്നിരുന്ന അധ്യാപകനെ അരുണ്‍ അകാരണമായി ലാത്തിവീശി പൃഷ്ഠഭാഗത്ത് അടിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് സാരമായി പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതിന് പിന്നാലെയാണ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെയും എസ്‌ഐ അരുണിനെതിരെ മൂന്നാംമുറ പ്രയോഗിച്ചതിനെതിരെ പരാതികളുണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍