കേരളം

അഹന്തയാണ് കോണ്‍ഗ്രസിന്റെ പരാജയകാരണം : ആനത്തലവട്ടം ആനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അഹങ്കാരമാണ് രാജ്യത്ത് കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ബിജെപി ഭരണത്തിന്റെ വൈകല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ ദേശീയ തലത്തില്‍ ഇല്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ജില്ലാ കണ്‍വെന്‍ഷന്‍ ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍. 

കോര്‍പ്പറേറ്റുകള്‍ക്ക് മോദി ദാസ്യവേല ചെയ്യുകയാണ്. അതിനായി ഇന്ത്യന്‍ ജനതയുടെ അഭിമാനം പണയം വെക്കാന്‍ ഒരു മടിയുമില്ല. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു. മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കോര്‍പ്പറേറ്റുകളുടെ സ്വത്ത് നാലഞ്ച് ഇരട്ടിയായാണ് വര്‍ധിച്ചത്. 

വാര്‍ത്താവിനിമയ രംഗം ശത്രുക്കളെ ഏല്‍പ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയും വില്‍ക്കുകയാണ്. 700 സ്റ്റേഷനുകളാണ് വില്‍ക്കുന്നത്. ഇഎസ്‌ഐ കോര്‍പ്പറേറ്റുകള്‍ക്ക് ഒന്നരശതമാനം കുറച്ച്‌കൊടുക്കുകയും ചെയ്തതായി ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ