കേരളം

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; 6.8 ശതമാനം വര്‍ധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും 6.8 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍.  ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കി.  

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 50  യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക്് അഞ്ച് രൂപയാണ് കൂടുക.  അന്‍പത് യൂണിറ്റ് വരെ രണ്ട് രൂപ 90 പൈസയായിരുന്ന നിരക്ക് മൂന്ന് രൂപ പതിനഞ്ച് പൈസയാക്കി ഉയര്‍ത്തി. 25 പൈസയാണ് വര്‍ധന. 51 മുതല്‍ 300  യൂണിറ്റ് വരെ പുതിയ നിരക്ക് പ്രകാരം മുപ്പത് പൈസയുടെ വര്‍ധനവാണ് ഉള്ളത്.  301 മുതല്‍ 350 യൂണിറ്റ് വരെ നാല്‍പ്പത് പൈസയാണ് വര്‍ധന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പരമാവധി വര്‍ധന യൂണിറ്റിന് നാല്‍പ്പത് പൈസയാണെന്ന് റഗുലേറ്ററി അതോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ അറിയിച്ചു.

ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നിലവിലെ ചാര്‍ജ്ജ് 100 രൂപ എന്നത് 120 രൂപയായി ഉയര്‍ത്തി. 10 കിലോ വാട്ടിന് മുകളിലും 20കിലോവാട്ടിനും താഴെയും ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല. 20 കിലോവാട്ടിന് മേലെയുള്ളവര്‍ക്ക് 20 രൂപയാണ് വര്‍ധനവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു