കേരളം

അടഞ്ഞു കിടന്ന ഫാക്ടറിക്കുള്ളില്‍ മുന്‍ ജീവനക്കാരി ജീവനൊടുക്കി; ആത്മഹത്യ തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത്‌

സമകാലിക മലയാളം ഡെസ്ക്

നെടുമങ്ങാട്: അടഞ്ഞു കിടക്കുന്ന ഫാക്ടറിക്കുള്ളില്‍ ഇവിടുത്തെ മുന്‍ ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാക്ടറി അടച്ചതോടെ ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

അടഞ്ഞു കിടക്കുകയായിരുന്ന കറി പൗഡര്‍ ഫാക്ടറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കവിതയെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഏതാനും വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്നൂസ് കറി പൗഡര്‍ നിര്‍മാണ ഫാക്ടറി. 

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് പിതാവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കവിത പറഞ്ഞിരുന്നു. പിതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫാക്ടറിയുടെ പിന്‍ഭാഗത്ത് കൂടിയാണ് അകത്തേക്ക് കടന്നതെന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്