കേരളം

ആയിരമല്ല; പ്രളയബാധിതര്‍ക്കായി കെപിസിസി നിര്‍മ്മിച്ചുകൊടുക്കുന്നത് 96 വീടുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയബാധിതര്‍ക്ക് കെപിസിസി 96 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുന്‍ അധ്യക്ഷന്‍ എംഎം ഹസ്സന്‍. ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു കെപിസിസി ലക്ഷ്യമിട്ടത്. അതിനായി 50 കോടി രൂപ കണ്ടെത്താനും കെപിസിസി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ പ്രകാരം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ലെന്ന് എംഎം ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീട് നിര്‍മ്മാണത്തിനായി കെപിസിസിക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും  ഹസന്‍ പറഞ്ഞു. 

ഇതുവരെ 23വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും നിലവില്‍ സമാഹരിച്ച തുകയില്‍ നിന്ന് 76വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്നും ഹസന്‍ പറഞ്ഞു. കര്‍ണാടക പിസിസി ഒരു കോടി രൂപ സംഭാവനയായി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൂടി ലഭിക്കുന്നതോടെ 96 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയുമെന്നും ഹസ്സന്‍ പറഞ്ഞു.

കെപിസിസി,ജില്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കായി 371വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു. ഫണ്ട് തിരിമറി നടത്തിയെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ പരാമര്‍ശത്തില്‍ കഴമ്പില്ല. മൂന്നരക്കോടി രൂപ സംഭാവനായി നല്‍കിയവരുടെ പേരും ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്‍ജിഒ അസോസിയേഷന്‍, കെപിഎസ്ടിഎ, കേരള കോഓപ്പറേറ്റീവ് ഫ്രണ്ട്, കെഎസ്ടി വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകളും സഹകരിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി