കേരളം

ബൈക്ക് യാത്രയ്ക്കിടെ പണമടങ്ങിയ പേഴ്സ് തെറിച്ചുപോയി; തേടിപ്പിടിച്ച് ഉടമയ്ക്ക് കൈമാറി യുവാവ്, സന്തോഷം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബൈക്ക് യാത്രയ്ക്കിടെ തെറിച്ചുപോയ പേഴ്‌സ് ഉടമയെ തേടിപ്പിടിച്ച് യുവാവ് തിരിച്ചേൽപ്പിച്ചു. 5,000 രൂപയടങ്ങിയ പേഴ്‌സാണ് വേങ്ങേരി സ്വദേശിയായ അനൂപ് എന്ന യുവാവ് ഉടമയ്ക്ക് കൈമാറിയത്. സൈമൺ എന്നയാളുടെ പേഴ്സാണ് ബൈക്ക് ഓടിക്കുന്നതിനിടയിൽ വഴിയിൽ തെറിച്ചുവീണത്. 

 ബൈക്കില്‍ പോകവെ സൈമണിന്റെ മകന്റെ കൈവശമുണ്ടായിരുന്ന പേഴ്‌സ് തെറിച്ച് പോവുകയായിരുന്നു. പിറകെ മറ്റൊരു ബൈക്കിൽ യാത്രചെയ്തിരുന്ന അനൂപ് ഇത് കാണുകയും പേഴ്സ് തിരികെ ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പേഴ്സ് നഷ്ടപ്പെട്ടിട്ടില്ലെന്ന ചിന്തയിൽ സൈമണിന്റെ മകൻ ബൈക്ക് നിർത്തിയില്ല. 

പേഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി ആളെ തിരിച്ചറിഞ്ഞ അനൂപ് ഫോണ‍് വിളിച്ച് പേഴ്സ് ലഭിച്ച വിവരം സൈമണിനെ അറിയിച്ചു. അയ്യായിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സ് അടക്കമുള്ള രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. ഇന്ന് മാനാഞ്ചിറയില്‍വച്ചാണ് പേഴ്സ് കൈമാറിയത്. വലിയങ്ങാടിയില്‍ കച്ചവടം നടത്തുകയാണ് അനൂപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍