കേരളം

മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക, അവഗണന അവസാനിപ്പിക്കുക; ധര്‍ണയുമായി മദ്യപാനികളുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക, മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ. ഓള്‍ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണ അരങ്ങേറിയത്. രണ്ടു പേരാണ് പ്ലക്കാര്‍ഡുകളുമായി ധര്‍ണയ്‌ക്കെത്തിയത്. 

മദ്യത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്. 

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം. മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരത ഒഴിവാക്കണം, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു