കേരളം

മുറിയില്‍ അതിക്രമിച്ചു കയറി, പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി; പരാതിയുമായി കൊച്ചിയിലെ പ്രവാസി യുവതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. പ്രവാസിസായ കൊച്ചി സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ 45 വയസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

രണ്ട് വര്‍ഷം മുന്‍പാണ് പീഡനമുണ്ടായതെന്ന് പൊലീസ് പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തിയപ്പോഴാണ് വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി മുറിയില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങളും പകര്‍ത്തി. നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

സമ്പാദ്യത്തില്‍ ഒട്ടുമുക്കാലും വൈക്കം സ്വദേശി തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഒരിക്കല്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. നിലത്തുവീണപ്പോള്‍ അടിവയറ്റില്‍ തൊഴിച്ചു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി