കേരളം

സ്‌കൂളില്‍ പോകാതിരിക്കാന്‍ തട്ടികൊണ്ടുപോകല്‍ നാടകം; ഒന്‍പതാം ക്ലാസുകാരന്റെ അതിബുദ്ധിയില്‍ പുലിവാല് പിടിച്ച് യുവാവ്‌ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കൂട്ടുകാരന്റെ ഐഡിയപ്രകാരം സംഭവിച്ചിട്ടില്ലാത്ത തട്ടികൊണ്ടുപോകലിനെക്കുറിച്ച് ഒൻപതാം ക്ലാസുകാരൻ മെനഞ്ഞ കഥമൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ട് പോകാൻ വന്നവരിൽ നിന്ന് രക്ഷപെട്ടെന്ന പേരിൽ വിദ്യാർത്ഥി അടുത്തുള്ള വീട്ടിൽ ഓടിക്കയറുകയായിരുന്നു. കറുത്ത ജീപ്പിലാണ് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നാണ് കുട്ടി പറഞ്ഞത്. വാഹനത്തിന്‍റെ  നമ്പർ സഹിതം കുട്ടി നാട്ടുകാരോടും പൊലീസിനോടും പറയുകയായിരുന്നു. 

ഇതേതുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ദിലീപിലാണ്. ദിലീപിന്റെ വീട്ടിൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ വാഹനവും ഉടമയും വീട്ടിൽ തന്നെയുണ്ടെന്ന് കണ്ടെത്തി. ഇതിനിടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന പേരിൽ വണ്ടിയുടെ വിഡിയോ പ്രചരിക്കുകയും ചെയ്തു. പിന്നെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു ഇയാൾക്ക്. 

എന്നാൽ വിദ്യാർത്ഥിയെ വീണ്ടും ചോദ്യം ചെയ്തപ്പോൽ സംഭവം താൻ മെനഞ്ഞെടുത്ത ഒരു കഥയാണെന്നും സ്കൂളിൽ പോകാൻ ഇഷ്ടമില്ലാത്തതിനാൽ കൂട്ടുകാരൻ പറഞ്ഞു നൽകിയ ഐഡിയയാണ് ഇതെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പര്‍ അടക്കം കുട്ടിയുടെ ഭാവനയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്