കേരളം

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചു, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ചു; ഡ്രൈവര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാറിനകത്ത് അപമാനിച്ച കേസില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ (52) പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്. 

കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ത്ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു.

രാത്രി 8 വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ത്ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ത്ഥിനി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ രക്ഷപ്പെട്ട യൂസഫിനെ പൊലീസ് പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്