കേരളം

സര്‍ക്കാരിന് തടയാനാകില്ല; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ ഹൈക്കോടതി അനുമതി. മാസപൂജ സമയത്ത് വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിച്ചു. അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതി നടപടി. 

സര്‍ക്കാരിന് വാഹനങ്ങള്‍ തടയാനാകില്ലെന്നും എന്നാല്‍ നിയന്ത്രിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാനാകില്ലെന്നും നിലയ്ക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 

കഴിഞ്ഞ മണ്ഡലകാലത്താണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് നിര്‍ത്തിയത്. നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിങ് സംവിധാനവും ഒരുക്കി. പ്രളയാനന്തരം പമ്പയില്‍ സൗകര്യങ്ങള്‍ പരിമിതമായതിനാലായിരുന്നു സര്‍ക്കാര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി