കേരളം

പരീക്ഷാ പേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. 

നാല് ബണ്ടില്‍ പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കന്റോണ്‍മെന്റ് പൊലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയത്. 

റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തിരുന്നു.  ശിവരഞ്ജിത്തിന്റെ ബന്ധുക്കളാണ് കയ്യേറ്റം ചെയ്തത്. ഇരുമ്പവടികളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി