കേരളം

ഫ്ലക്സ് ബോർഡ് വച്ചാൽ 5000 മുതൽ 10000 രൂപ വരെ പിഴ, നിരോധനം നടപ്പാക്കാത്തതിന് സർക്കാരിന് വിമർശനവും; ഹൈക്കോടതി ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം നടപ്പാക്കാത്ത സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫ്ലക്സ് ബോർഡ് വയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയീടാക്കാൻ കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ മുതൽ 10000 രൂപ വരെ പിഴയീടാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പിഴയടയ്ക്കാത്തവരുടെ സ്വത്ത് കണ്ടു കെട്ടാനും ലൈസൻസ് പുതുക്കി നൽകരുതെന്നും കോടതി ആവശ്യപ്പെട്ടു. 

സർക്കാരിന്റെ നിശ്ചയദാർഢ്യമില്ലായ്മയാണ് ഉത്തരവ് നടപ്പാക്കുന്നതിൽ വി‌ഴ്ച സംഭവിക്കാൻ കാരണമെന്ന് കോടതി കുറ്റപ്പെടുത്തി. നിരോധന ഉത്തരവുകളുണ്ടായിട്ടും ലംഘിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും സർക്കാർ അതിനു കൂട്ടുനിൽക്കുകയാണെന്നും കോടതി പറഞ്ഞു. 

ഉത്തരവിൽ സർക്കാർ കൈകൊണ്ട നടപടി അടുത്ത തവണ കേസ് പരി​ഗണിക്കുമ്പോൾ അറിയിക്കണം. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ടെന്നും സ്ഥിതി തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഈ മാസം 30തിന‌് കേസ് വീണ്ടും പരി​ഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു