കേരളം

മണ്ണാര്‍ക്കാട് എംഇഎസ് കോളജില്‍ ദേശീയ കായിക താരത്തിന് മര്‍ദ്ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി; ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്. ഒന്നാം വര്‍ഷ ഇസ്ലാമിക ചരിത്ര വിദ്യാര്‍ഥിയും ദേശീയ വുഷു താരവുമായ മണ്ണാര്‍ക്കാട് വടശ്ശേരിപ്പുറം കൊമ്പം സ്വദേശിയായ സിടി ദില്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. 

ആക്രമണം നടത്തിയ ആറോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒപി സലാവുദ്ദീന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ ആന്റി റാഗിങ് സെല്ലിലും പരാതിയുണ്ട്. എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് ഷിബില്‍, ഷനില്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന നാല് പേര്‍ക്കെതിരെയുമാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്.

കോളജിന് മുന്നിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ദില്‍ഷാദിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മര്‍ദ്ദനത്തില്‍ ദില്‍ഷാദിന്റെ ചെവിയുടെ കണ്ണപുടം തകര്‍ന്നു. ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വുഷു താരമായ ദില്‍ഷാദ് കഴിഞ്ഞ തവണ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റതിനാല്‍ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ദില്‍ഷാദ്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണങ്ങളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ചെവിയുടെ കര്‍ണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാര്‍ഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്