കേരളം

വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; വിസിയെയും പിഎസ്‌സി ചെയര്‍മാനെയും വിളിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍.യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ വിളിപ്പിച്ചു. ഇന്ന് വൈകീട്ട് നാലുമണിക്ക് രാജ്്ഭവനിലെത്തി വിശദാംശങ്ങള്‍ ബോധിപ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം വിഷയത്തില്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തിന് പുറമേ പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്തിന് റാങ്ക് കിട്ടിയതിലും ദുരുഹത തുടരുകയാണ്. ഇതില്‍ പിഎസ് സി ചെയര്‍മാനെയും ഗവര്‍ണര്‍ വിളിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പരീക്ഷയുടെ വിശദാംശങ്ങളുമായി രാജ്ഭവനിലെത്താനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ കേരള സര്‍വകലാശാലയുടേതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റിന് പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും